2010 മാർച്ച് 28, ഞായറാഴ്‌ച
ഹുസൈൻ സലഫിയുടേ ബഹിഷ്കരണാഹ്വാനം
മാധ്യമത്തിനും അതിന്റെ ആഴ്ചപ്പതിപ്പിനും കിട്ടുന്ന സ്വികാര്യതയിൽ കെ എൻ എം നേതാക്കളൂടെ കണ്ണൂകടി
തുടങ്ങിയിട്ട് കുറച്ചധികം ആയി ..
സ്വന്തം അണീകളേ എങ്കിലും അതിന്റെ വായനയിൽ നിന്ന് അകറ്റാം എന്ന വ്യാജപ്രതീക്ഷയിൽ തുടങ്ങിയ വർത്തമാനത്തിന്റെ വർത്തമാനം തന്നെ മുട്ടീപ്പോകുകയും ചെയ്തു!!... അപ്പോഴാൺ മറ്റൊരു ബഹിഷ്കരണ ആഹ്വാനവും ആയി ഹുസൈൻ സലഫി എത്തുന്നത്.. മാധ്യമത്തിലും റിസാലയിലും സ്ത്രീകളൂടെ പരസ്യം ഉള്ളതുകൊണ്ട് മുസ്ലിംകൾ ബഹിഷ്കരിക്കണമത്രേ...
ലവ് ജിഹാദിലൂടേയും തീവ്രവാദ ഗുണ്ടാസുകളീലൂടേയും സമുദായത്തെ ആകമാനം കാല്പന്തുകളീക്കുന്ന മനോരമയ്ക്കും മാത്രഭൂമിക്കും ക്ലീൻ സർട്ടീഫിക്കറ്റ് നൽകി സമുദായത്തിന്റെ ദുർബലമെങ്കിലും നിലവിലുള്ള പ്രതിരോധങ്ങളെ കൂടീ തകര്ക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഏത് അജണ്ടയ്ക്കാൺ പിന്തുണകൊടുക്കുന്നത് എന്ന് സംശയിച്ചു പോകുന്നു..
ബഹുമാന്യനായ ഹുസൈൻ സലഫിയോ കെ എൻ എമോ ഒരിക്കൽ പോലും അനിസ്ലാമിക പരസ്യങ്ങൾ ഉള്ളതിനാൽ മനോരമയോ മാത്രഭൂമിയോ വാങ്ങരുതെന്ന് പറഞ്ഞിട്ടീല്ല !!!... മനോരമയിലെയും മാത്രഭുമിയിലേയും നക്ഷ്ത്ര താരങ്ങളൂടെ നഗ്നമേനി അമുസ്ലിം പ്രസിദ്ധീകരിച്ചാൽ മുസ്ലിമിനു അനുവദനിയം ആകുന്നതും മാധ്യമത്തിലേയോ സിറാജിലേയ്യോ സാരിയുടൂത്ത സ്ത്രീ കാരണം ആ പത്രം തന്നെ ബഹിഷ്കരിക്കണം എന്നു പറയുന്നത്ന്റേയും ഫിഖ്‌ഹ് മുജാഹിദ് നേത്രത്വം വ്യക്തം ആക്കേണ്ടതുണ്ട്.
താരതമ്യേന ചെറിയ ദോഷങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കുക, നിർബന്ധിതാവസ്ഥയുടേ ഇളവുകൾ ഉപയോഗപ്പെടുത്തുക, സാധ്യമാകുന്നത്ര അള്ളാഹിവിനെ സൂക്ഷിക്കുക തുടങ്ങിയ ഇസ്ലാമികാടിസ്ഥാനങ്ങൾ മുന്നിൽ വഛാൺ മുസ്ലിം പ്രസിദ്ധീകരണങ്ങൾ മുന്നോട്ട് നീങ്ങുന്നത്.. മുജാഹിദ് പ്രസ്ഥാനങ്ങളൂടേ വർത്തമാനങ്ങൾ പോലും അങ്ങനെയാണല്ലോ..അതുകൊണ്ടാണല്ലോ ഒരു മുജാഹിദുകാരനു സ്ത്രീകളൂടെ നഗ്നതകാണാൻ സാധ്യതയുള്ള ബസ് യാത്ര അനുവദനീയം ആകുന്നത്.. പോട്ടേ ഒരു മുജാഹിദ് ബസ് ഓണർ തന്റെ ബസിൽ നഗ്നത ഭാഗീകം ആയെങ്കിലും വെളീപ്പെട്ട സ്ത്രീകളേ കയറ്റുന്നത്.. തന്റെ ബസിൽ ശിർക്ക് ബിദ്‌അത്തുകൾ ചെയ്യാൻ ശബരിമലക്കോ പുത്തൻപള്ളിയിലേക്കോ പുറപ്പെട്ട ഏതെങ്കിലും മുശ്രിക്കിനേയ്യൊ ബിദ്‌ഈ ഖുറാഫികളേയും മുജാഹിദുകാർ തടയാത്തതും അതുകൊണ്ടല്ലേ?
ഇവ മനസിലാകാത്തതുകൊണ്ടല്ലാ... വല്ലഭനു പുല്ലും ആയുധമെന്ന കെ എൻ എം തന്ത്രത്തിന്റെ ചിലവിൽ കിട്ടൂന്ന ഏത് പുൽക്കൊടീയും ആയുധം അക്കുകയാൺ.. ആ പുൽ കൊടിയെ പുല്ലുപോലെ തള്ളിക്കളയും കേരളജനത...
നടുക്കഷണം:
ഹുസൈൻ സലഫിയുടെ ബഹിഷ്കരണാഹ്വാനം വായിച്ചപ്പോൾ ഷഹാദത്തിനു തോന്നിയ ഒരു സംശയം പങ്കുവെക്കുന്നു
നഗ്നത പ്രസിദ്ധികരിക്കുന്ന ഇന്ത്യാവിഷൻ, കൈരളി തുടങ്ങി എല്ലാ ചാനലുകളും ബഹിഷ്കരിക്കേണ്ടതൽളേ? അതിനു മുസ്ലിംകളേ ബോധവത്കരിക്കേണ്ടതല്ലേ?
ഒരുകണക്കിനു അങ്ങേൻ ഒരു ക്യാമ്പയിൻ തുടങ്ങിയാൽ വർത്തമാന കാലത്ത് മുജാഹിദ് പ്രസ്ഥാന്ത്തിനു കേരളമുസ്ലിംകളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം ആകും അത്.
Shahadath
shahadathh@gmail.com
ലേബലുകള്‍:
ഇസ്ലാമികപ്രസ്ഥാനം,
ഇസ്ലാം,
ജമാഅത്തെ ഇസ്ലാമി,
രാഷ്ട്രീയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ